എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു
പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും
അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍
ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ്
ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ
ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍
പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍
ഏവര്‍ക്കും റിവിഷന് ഏറെ ഉപകരിച്ചല്ലോ. അത് ഒന്നു കൂടി വിപൂലീകരിച്ച് കുറേ
ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 42 പേജുള്ള ഒരു ചോദ്യബാങ്ക് ഈ വര്‍ഷവും
അദ്ദേഹം നമുക്ക് അയച്ചു തന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ എല്ലാ ലേണിങ്
ഒബ്ജക്ടീവ്സും എഴുതി അതിനു ചുവട്ടില്‍ അതുമായി ബന്ധപ്പെട്ട മാതൃകാ
ചോദ്യങ്ങള്‍ നല്‍കി വളരെ മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങള്‍
ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മാതൃകയായി സ്വീകരിച്ച് ഗണിത-ഗണിതേതര
വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും
ക്ഷണിക്കുന്നു. ഒപ്പം ഈ ചോദ്യബാങ്ക് ഫലപ്രദമായി വിനിയോഗിക്കുന്ന
അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റിലൂടെ പ്രതീക്ഷിക്കുന്നു.
ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യബാങ്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download Maths Question Bank
Prepared by : Satheesan. M, Parali H.S, Palakkad
Click here to download MathsStudy material prepared by DIET Palakkad (Sent by Murali Sir)
Click here to download Maths Question Bank
Prepared by : Satheesan. M, Parali H.S, Palakkad
Click here to download MathsStudy material prepared by DIET Palakkad (Sent by Murali Sir)
No comments:
Post a Comment