സാമ്പത്തിക വർഷത്തിലെ ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability
ഉണ്ടെന്നു ഒരു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക് 50,000
രൂപ കിഴിവ് ലഭിക്കും. 50000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്. അല്ലാതെ
ചെലവഴിച്ച തുകയല്ല. കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 %
disability) ഒരു ലക്ഷം രൂപ ഇളവുണ്ട്. 80DD യിലേതു പോലെ തന്നെ ഇവിടെയും
സർട്ടിഫിക്കറ്റ് ഹാജരാക്കണം. Disability താല്ക്കാലികമാണെങ്കിൽ പുതിയ
സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
80 DDB (For Medical treatment of specified diseases)
ജീവനക്കാരൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ
എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB
പ്രകാരം കിഴിവ് അനുവദിക്കും.
Neurological diseases (dementia , chorea , motor neuron disease , ataxia
, parkinson disease etc ) , malignant cancer , aids , chronic renal
failure , hemophilia , thalassemia എന്നിവയുടെ ചികിത്സാചെലവുകൾക്കാണ്
അർഹതയുള്ളത്. 40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്. എന്നാൽ രോഗി
Senior Citizen ആണെങ്കിൽ 60,000 രൂപ വരെ കിഴിവ് ലഭിക്കും. ഓരോ
രോഗങ്ങൾക്കും സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Form 10- I യിൽ
സർട്ടിഫിക്കറ്റ് ഹാജരാക്കണം. Reimburse ചെയ്തെങ്കിൽ അത് കഴിച്ചേ ഇളവ്
ലഭിക്കൂ.
80 E (Interest on loan for higher education )
ഭർത്താവ് / ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ
ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ
സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80E പ്രകാരം
കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ്
ലഭിക്കുക. Higher Secondary Examination ന് ശേഷം പഠിക്കുന്ന
കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 80E
പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
80 G (Donations to notified Funds and charitable institutions)
ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ
സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന
ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return
സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund
കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
80GG
2013-14 സാമ്പത്തിക വർഷത്തിൽ Financial Institution നിൽ നിന്നും
എടുത്ത ഹൌസിംഗ് ലോണിന്റെ പലിശ 2014-15 സാമ്പത്തിക വർഷത്തിൽ അടച്ചത്
1,00,000 രൂപ വരെ ഈ സെക്ഷൻ പ്രകാരം ഇളവു ലഭിക്കും. ലോണ്‍ എടുക്കുമ്പോൾ
ജീവനക്കാരന് മറ്റൊരു വീട് ഉണ്ടായിരിക്കരുത്. വീടിന്റെ വില 40 ലക്ഷത്തിലും
ലോണ്‍ തുക 25 ലക്ഷത്തിലും കവിയരുത്.
CLICK HERE FOR MORE DETAILS
80GGC
80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല. Income Tax Return
സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People
Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന
കിഴിവ് ലഭിക്കും. കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD,
Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം. സംഭാവന
പൂർണ്ണമായി കിഴിവിന് പരിഗണിക്കും.
80TTA
ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ SB
Account കളിൽ നിന്നും ലഭിച്ച പലിശ നിങ്ങൾ Gross Total Income ത്തിൽ
കൂട്ടിയിട്ടുണ്ടാവുമല്ലോ. ഈ പലിശ പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും.
Chapter VI -A യിലെ പ്രധാന കിഴിവുകൾ ഇത്രയുമാണ്. Gross Total Income ത്തിൽ
നിന്നും നമുക്ക് അർഹതയുള്ള കിഴിവുകൾ കുറച്ചാൽ Total Income അല്ലെങ്കിൽ
Taxable income കിട്ടുന്നു.
ഈ Total Income പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യാൻ Section 288A യിൽ
പറയുന്നുണ്ട്. Circular No -17/ 2014 CBDT Dated 10-12-14 ൽ TDS
Quarterly Return (Q4) ഫയൽ ചെയ്യുമ്പോൾ അതിൽ Annexure II ൽ Total Taxable
Income (column 346) റൗണ്ട് ചെയ്യാതെ കാണിക്കണമെന്നും നിർദേശിച്ചതായി
കാണുന്നുണ്ട്.
Taxable Income (Total Income)ത്തിന് ഈ വർഷത്തെ നിരക്ക് പ്രകാരം ടാക്സ്
കണക്കാക്കുകയാണ് ഇനി വേണ്ടത്. അതിനായി ഈ വർഷത്തെ Income Tax Rate
പരിശോധിക്കാം.
INCOME TAX RATE for 2014-15
60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate ആവും നമുക്കാവശ്യം.
1.) 2,50,000 രൂപ വരെ ടാക്സ് ഇല്ല.
2.) 2,50,000 ത്തിന് മുകളിൽ 5,00,000 വരെ : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം. ഫലത്തിൽ 2,70,000 ത്തിന് മുകളിൽ മാത്രമേ ടാക്സ് ഉണ്ടാവൂ.
3.) 5,00,000 ത്തിനു മുകളിൽ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന്
മുകളിൽ വരുന്നന്റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total
Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
60 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഉള്ള നിരക്ക്
1.) 3,00,000 വരെ ടാക്സ് ഇല്ല.
2.) 3,00,000 മുതൽ 5,00,000 വരെ : 3 ലക്ഷത്തിനു മുകളിൽ വരുന്നത്തിന്റെ 10
%. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ
കുറയ്ക്കാം.
3.) 5,00,000 ലക്ഷം മുതൽ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന്
മുകളിൽ വരുന്നന്റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total
Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,20,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
80 വയസ്സിന് മുകളിലുള്ളവർക്ക്
1.) 5,00,000 വരെ ടാക്സ് ഇല്ല.
2.) 5,00,000 മുതൽ 10,00,000 വരെ : 5 ലക്ഷത്തിനു മുകളില വരുന്ന തുകയുടെ 20%.
3.) 10,00,000 ത്തിനു മുകളിൽ : 1,00,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
SURCHARGE
ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge ഇല്ല.
EDUCATION CESS
ആദായ നികുതിയുടെ 2 % Education Cess ഉം 1 % Secondary and Higher Education
Cess ഉം കൂടി ആകെ 3 % Cess കൂടി നികുതിയോട് കൂട്ടണം. ഇതാണ് ഈ
സാമ്പത്തികവർഷം അടയ്ക്കേണ്ട ടാക്സ്.
Relief u/s 89(1)
മുൻവർഷങ്ങളിൽ ലഭിക്കേണ്ട ശമ്പളം,DA തുടങ്ങിയവയിൽ ഏതെങ്കിലും അരിയറായി ഈ
വർഷം ലഭിച്ചത് മൂലം ഉണ്ടായ ടാക്സ് വർദ്ധനവിൽ നിന്ന് രക്ഷ നേടാൻ Section 89
(1) നമ്മെ സഹായിക്കും. മുൻവർഷങ്ങളിലേക്കുള്ള ശമ്പളം അതാത് വർഷങ്ങളിലെ
വരുമാനത്തോട് കൂട്ടി ടാക്സ് കാണുകയും ഈ വർഷത്തെ വരുമാനത്തിൽ നിന്ന് കുറച്ചു
ടാക്സ് കാണുകയും ചെയ്യുന്ന കണക്ക് Form 10E യിൽ ചെയ്ത് നമുക്ക് Tax Relief
നേടാം. ഇതിന് സഹായകരമായ സോഫ്റ്റ്‌വെയറുകൾ MATHSBLOG ൽ തന്നെ ഉണ്ടല്ലോ.
Form 10E വഴി Relief ന് അർഹതയുണ്ടെങ്കിൽ അത് അടയ്ക്കേണ്ടതായ ടാക്സിൽ നിന്നും കുറയ്ക്കാം.
ഇനി മുൻമാസങ്ങളിൽ ശമ്പളത്തിൽ നിന്നും TDS അയി ആകെ കുറച്ച ടാക്സ് അടയ്കേണ്ട
ടാക്സിൽ നിന്നും കുറയ്ക്കുക. ഇതാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും
കുറയ്ക്കെണ്ടത്.